വ്യക്തിനിഷ്ഠയും തത്വനിഷ്ഠയും

രണ്ടും നിഷ്ഠയാണെങ്കിലും, ഒന്ന് വ്യക്തിക്ക് പിന്നിലായി പൂവും, പൂജയും വാഴ്ത്തുപാട്ടുകളുമായി ആരാധനയ്ക്ക് അപ്പുറം അടിമപ്പെടൽ എന്നൊരു തലം വരെയാകാം. മറ്റേത് ആദർശത്തോട് ഒപ്പം ചേർന്ന് നിന്ന് അതിനെ ഒരു തപസ്സായി ഹൃദയത്തോട് ചേർത്ത് നിർത്തി ആർക്ക് മുന്നിലും പതറാതെ, അടിയറവ് വെയ്ക്കാതെ അനുവർത്തിച്ചു പോരുന്നതുമാണ്, ഒരാൾ ഇല്ലങ്കിൽ മറ്റൊരാൾ അത് തുടർന്നു പോകും. ആർഎസ്എസ് ന്റെ പരിപാടികളിൽ വ്യക്തിയിൽ അധിഷ്ഠിതമല്ലാത്ത സംഘം എന്തിന് ഡോക്ടർജി, ഗുരുജി എന്നിവരുടെ ഫോട്ടോ ഉപയോഗിക്കുന്നു എന്ന് ഞാൻ പണ്ട് സംശയം ചോദിച്ചിരുന്നു. അത് ഒരിക്കലും വ്യക്തി പൂജയല്ല, സംഘം പിന്തുടരുന്ന ആദർശത്തിന്റെ ഏറ്റവും ഉദാത്തമായ രണ്ടു മാതൃകളാണ് പൂജനീയ ഡോക്ടർ ജിയും ശ്രീ ഗുരുജിയും. സംഘസ്ഥാപനത്തിന് ശേഷം നീണ്ട പതിനഞ്ച് വർഷക്കാലം പൂജനീയ ഡോക്ടർജിയുടെയും മുപ്പത്തിമൂന്ന് വർഷക്കാലം ശ്രീ ഗുരുജിയുടെയും ഐതിഹാസിക തപസ്സിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന സംഘം, സംഘത്തിന്റെ ഏറ്റവും ഉയർന്ന ചുമതലകളിൽ ഇരുന്നുകൊണ്ട് നമ്മുക്ക് മാർഗ്ഗനിർദേശം നൽകിയ ഡോക്ർജിയുടെയും ശ്രീ ഗുരുജിയുടെയും ഫോട്ടോയിലൂടെ നാം കാണുന്നത് സംഘം പ്രതിദ്ധാനം ചെയ്യുന്ന തത്വത്തെയാണ്. വ്യക്തിത്വത്തെ അല്ല. അതുകൊണ്ടാണ് നാളിതുവരെ നാവിൽ നിന്നു ഉയർന്ന ജയ് വിളികളിൽ ഡോക്ർ ജിയും ഗുരുജിയും ഇല്ലാതിരുന്നത്.

Added on 07-01-2020 16:30:01 by admin

आज की सुविचार

अधिक लाड़ प्यार करने से बच्चों में अनेक दोष उत्पन्न हो जाते हैं। इसलिए यदि वे कोई गलत काम करते हैं तो उसे नजरअंदाज करके लाड़-प्यार करना उचित नहीं है। बच्चे को डाँटना भी आवश्यक है।- Chanakya (चाणक्य)

Added on 07-01-2020 16:30:01 by admin